Wednesday, July 29, 2026
Kerala News

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ചികിത്സ തുടരുന്നു

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ചികിത്സ തുടരുന്നു



തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് അദ്ദേഹം ചികിത്സയില്‍ തുടരുന്നത്.

കാര്‍ഡിയോളജി, ന്യൂറോളജി, ഇന്റന്‍സിവ് കെയര്‍, നെഫ്രോളജി വകുപ്പുകളിലെ വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തിന് ചികിത്സ നല്‍കുന്നത്. തിങ്കളാഴ്ച രാവിലെയായിരുന്നു ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യനില ഗുരുതരമായിരുന്നുവെങ്കിലും ഇപ്പോള്‍ പുരോഗതിയുണ്ടെന്നാണ് വിവരം.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിച്ചില്ലെങ്കിലും ഡോക്ടര്‍മാരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ തേടി അദ്ദേഹം തിരിച്ചുപോയി. എം.വി. ഗോവിന്ദന്‍, ടി.പി. രാമകൃഷ്ണന്‍, എളമരം കരീം തുടങ്ങിയ നേതാക്കളും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.












Related News

Comments

No comments yet. Be the first to comment!

Leave a Comment