പ്രധനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച നടപടിക്ക് പിന്നാലെ ശശി തരൂരിനെതിരെ ഹൈക്കമാന്റില്‍ കടുത്ത അതൃപ്തി. ഇതോടെ ശശി തരൂരും കോണ്‍ഗ്രസും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. തരൂരുമായി ചര്‍ച്ച നടക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയെ പ്രശംസിച്ച നടപടിയിലൂടെ ശശി തരൂര്‍ ഉദ്ദേശിച്ചത് രാഹുലിനെയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. രാഹുലിന്റെ നിലപാട് അനുസരിച്ച് മോദിയുടെ വിദേശനയം അംഗീകരിക്കാനാവില്ല. എന്നാല്‍, ലോക വേദികളില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ മോദിയുടെ നയത്തിന്റെ പങ്ക് പുരോഗമനാത്മകമാണെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് തരൂര്‍ രാഹുലിനെയാണ് ഉദ്ദേശിച്ചതെന്ന് ബിജെപി പറയുന്നത്.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട രാജ്യാന്തര സന്ദര്‍ശനം സംബന്ധിച്ച ലേഖനത്തിലാണ് തരൂര്‍ പ്രധാനമന്ത്രിയുടെ കഴിവുകള്‍ പ്രശംസിച്ചത്. മോദിയുടെ ഊര്‍ജ്ജം, പ്രവര്‍ത്തനം, വിദേശ നേതാക്കളുമായി സൗഹൃദപരമായി ഇടപഴകാനുള്ള സന്നദ്ധത തുടങ്ങിയ കഴിവുകളെല്ലാം ലോകവേദിയില്‍ ഇന്ത്യയുടെ സ്വത്താണ് എന്നാണ് തരൂര്‍ വിലയിരുത്തുന്നത്. അദ്ദേഹം മികച്ച പിന്തുണ അര്‍ഹിക്കുന്നതായും വിദേശ പര്യടനം വലിയ വിജയമായിരുന്നെന്നും തരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments
No comments yet. Be the first to comment!
Leave a Comment