Wednesday, July 29, 2026
Kerala News

ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിലിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിലിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂള്‍ ബസില്‍ ഇടിച്ച് അപകടം. അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികളെ ചെറിയ പരുക്കോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് ആറ്റിങ്ങല്‍ ആലംകോട് അപകടം ഉണ്ടായത്. മുപ്പതോളം വിദ്യാര്‍ഥികളായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. 

സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പുറകില്‍ കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂള്‍ ബസ്സിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment