വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം തളളി ഇറാന്‍. വെടിനിര്‍ത്തലിന് ധാരണയായിട്ടില്ലെന്നും യാതൊരുവിധ കരാറുകളും നിലവില്‍ വന്നിട്ടില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ തങ്ങളും അവസാനിപ്പിക്കാമെന്നും സൈനിക നീക്കങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഇസ്രയേലും ഇറാനും സമ്പൂര്‍ണ വെടിനിര്‍ത്തലിന് ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.എന്നാല്‍ ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെയും ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്‌റാനിലും കറാജിലും റാഷ്തിലും വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായി.
അതിനിടെ, ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ അടച്ചിട്ടിരുന്ന ഖത്തറിന്റെ വ്യോമപാത തുറന്നു. ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നതായി സിഎന്‍എന്‍ അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിന് പുറമേ കുവൈത്തും ബഹ്‌റൈനും തങ്ങളുടെ വ്യോമപാതകള്‍ തുറന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും സാധാരണനിലയിലായി.
Comments
No comments yet. Be the first to comment!
Leave a Comment