ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ രാജ്യംസഭാംഗം സഞ്ജയ് അറോറയുടെ വിജയിച്ചിരുന്നു. ഇതോടെയാണ് കെജ്‌രിവാള്‍ രാജ്യസഭയിലേക്ക് മത്സരിക്കും എന്ന വാര്‍ത്തകള്‍ വന്നത്.
മാധ്യമങ്ങള്‍ നിരവധി തവണ എന്നെ രാജ്യസഭയിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ രാജ്യസഭയിലേക്കില്ല, എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെപരാജയത്തിന് പിന്നാലെ കെജ്രിവാള്‍ രാജ്യസഭയിലൂടെ രാഷ്ട്രീയത്തിലെത്തും എന്നായിരുന്നു അനുമാനങ്ങള്‍.
സഞ്ജയ് അറോറയുടെ വിജയത്തിനായി ഏറെ നാളുകളായി കെജ്രിവാള്‍ പഞ്ചാബില്‍ സജീവമായി പ്രചാരണത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഭാരത് ഭൂഷന്‍ അഷുവിനെ 10,637 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അറോറ വിജയിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment