Wednesday, July 29, 2026
Kerala News

നിലമ്പൂര്‍ തിരിച്ചുപിടിച്ച് യുഡിഎഫ്; ആര്യാടന്‍ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം

നിലമ്പൂര്‍ തിരിച്ചുപിടിച്ച് യുഡിഎഫ്;  ആര്യാടന്‍ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം


മലപ്പുറം: നിലമ്പൂര്‍ തിരിച്ചുപിടിച്ച് യുഡിഎഫ്. ആര്യാടന്‍ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം. ആദ്യ റൗണ്ടില്‍ മുതല്‍ തന്നെ വന്‍ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തില്‍ ഉണ്ടായിരിക്കുന്നത്. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടി. എല്‍ഡിഎഫ് കോട്ടകളിലടക്കം മുന്നേറിയാണ് ആര്യാടന്‍ ഷൗക്കത്ത് വിജയം ഉറപ്പിച്ചത്. 

ഇടതു കോട്ടകളിലും ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്ന കാഴ്ചയാണ് നിലമ്പൂരില്‍ കണ്ടത്. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുള്‍പ്പെടെ ആര്യാടന്‍ ഷൗക്കത്ത് കുതിച്ചു. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. 

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതാദ്യമായാണ് സിറ്റിങ് സീറ്റ് നഷ്ടമാകുന്നത്. സിപിഐഎം സെക്രട്ടറിയേറ്റം അംഗത്തെ കളത്തിലിറക്കിയിട്ടും സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും നേരിടാന്‍ യുഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണ് നിലമ്പൂരിലേത്.






Related News

Comments

No comments yet. Be the first to comment!

Leave a Comment