നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പ്രകടനം പ്രസക്തമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വറിന് മണ്ഡലത്തില്‍ വ്യക്തിപരമായ സ്വാധീനമുണ്ടെന്ന് വോട്ടെടുപ്പ് ഫലങ്ങള്‍ വ്യക്തമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്‍വര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം നിലമ്പൂരില്‍ എംഎല്‍എയായിരുന്നതിന്റെ പ്രതിഫലനമാണ് ഈ വോട്ടുകള്‍. അദ്ദേഹത്തിന്റെ സാന്നിധ്യവും സ്വാധീനവും തള്ളിക്കളയാന്‍ കഴിയില്ല,സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിനെ ആരും കൂട്ടാതെ ഇരുന്നതല്ല, കൂടാതെ ഇരുന്നതാണ്. അത്രയും വോട്ട് നേടുന്ന ഒരാളുടെ പങ്ക് നിഷേധിക്കാനാവില്ല.
അന്‍വറെ യുഡിഎഫ് സ്വീകരിക്കുമോ എന്നത് ഒറ്റ വ്യക്തി തീരുമാനിക്കേണ്ട വിഷയം അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് മുന്നണി തലത്തില്‍ ചര്‍ച്ചചെയ്യേണ്ടതാണ്. രാഷ്ട്രീയത്തില്‍ ഒരിക്കലും പൂര്‍ണമായി അടഞ്ഞ വാതിലുകള്‍ ഇല്ല, സണ്ണി ജോസഫ് പറഞ്ഞു.
നിലമ്പൂരില്‍ യുഡിഎഫ് പ്രതീക്ഷിച്ച വിജയം നേടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. എല്‍ഡിഎഫ് രണ്ട് തവണ തുടര്‍ച്ചയായി ജയിച്ച മണ്ഡലത്തില്‍ ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കംഫര്‍ട്ടബിള്‍ ഭൂരിപക്ഷം ലഭിച്ചിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഭരണ വിരുദ്ധ വികാരമാണ് മണ്ഡലത്തില്‍ വ്യക്തമാകുന്നതെന്നും, അന്‍വറിന് യുഡിഎഫിന്റെ വോട്ടുകള്‍ പോയിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment