Wednesday, July 29, 2026
Kerala News

ആറായിരം കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍

ആറായിരം കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പതിമൂന്നാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് നില 6000 കടന്നു. കൗണ്ടിങ് സെന്ററിന് പുറത്ത് വലിയ ആവേശം തീര്‍ത്ത് യുഡിഫ്, ലീഗ് പ്രവര്‍ത്തകര്‍ ഒത്തുകൂടി. ആദ്യ റൗണ്ടില്‍ തന്നെ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തില്‍ ഉണ്ടായിരിക്കുന്നത്. പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.

അസേമയം സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വര്‍ പതിനായിരത്തിലധികം വോട്ട് നേടി. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ അന്‍വറിന് ലഭിച്ചത് 11466 വോട്ട്. നിലമ്പൂരില്‍ താന്‍ പിടിച്ചത് സിപിഐഎം വോട്ടെന്ന് അന്‍വര്‍. 11466 വോട്ടാണ് പത്താം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ അന്‍വര്‍ നേടിയിരിക്കുന്നത്.

ഒന്‍പതാം റൗണ്ടില്‍ പ്രതീക്ഷിച്ച മുന്നേറ്റം എല്‍ഡിഎഫിനുണ്ടായില്ല. പോത്തുകല്ല് പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നേരിയ മുന്‍തൂക്കം സ്വരാജിനാണ്. 146 വോട്ടിന്റെ ലീഡാണ് ഒന്‍പതാം റൗണ്ടില്‍ സ്വരാജ് നേടിയത്. ആയിരം വോട്ട് ലീഡ് പ്രതീക്ഷിച്ച സ്ഥലത്താണ് വെറും 146 വോട്ടിന്റെ ലീഡ് നേടിയത്. ആകെ ലീഡ് നിലയില്‍ ഇപ്പോഴും ഷൗക്കത്ത് മുന്നിലാണ്. അയ്യായിരത്തിലേറെ ലീഡ് ഷൗക്കത്തിനുണ്ട്

തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാല്‍ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്.







Related News

Comments

No comments yet. Be the first to comment!

Leave a Comment