നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടി. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം ആരംഭിച്ചപ്പോള്‍ തന്നെ ഷൗക്കത്ത് 673 വോട്ടുകള്‍ക്ക് മുന്നിലായി.
തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. കുറച്ച് നേരം കൂടി കാത്തിരുന്നാല്‍ വിജയം ഉറപ്പിക്കാനാകുമെന്നും, അത് യുഡിഎഫിനുണ്ടാകുമെന്നതിലും യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പിവി അന്‍വറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും, അവകാശവാദങ്ങള്‍ മാറിമാറിയാണ് അന്‍വര്‍ ഉന്നയിക്കുന്നത് എന്നും ഷൗക്കത്ത് പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും യുഡിഎഫിന് ഭൂരിപക്ഷം ഉറപ്പാണെന്നും, ആശങ്ക അനുഭവിക്കുന്നത് പിവി അന്‍വറാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment