Wednesday, July 29, 2026
Kerala News

ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ടയല്ല; രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍

 ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ടയല്ല; രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍


ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ട അല്ല. മന്ത്രിയാണ് എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ്. അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. മന്ത്രിമാര്‍ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധിക്കും. കോണ്‍ഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവര്‍ത്തനം  ഞങ്ങളോട് വേണ്ട. ഡിഫി ഗുണ്ടകളെ സിപിഎം നേതൃത്വം നിലയ്ക്ക് നിര്‍ത്തുന്നതാണ് അവര്‍ക്കു നല്ലത്. വെറുതെ തീകൊള്ളി കൊണ്ട് തല ചൊറിയാന്‍ നില്‍ക്കണ്ട എന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഇതിനിടെ, ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ എബിവിപിയുടെ പ്രതിഷേധം പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. പതിയിരുന്നല്ല സമരം ചെയ്യേണ്ടത്, എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment