Wednesday, July 29, 2026
International News

ഇറാനെ ആക്രമിച്ച് അമേരിക്ക; ട്രംപിന് നന്ദി പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു

ഇറാനെ ആക്രമിച്ച് അമേരിക്ക; ട്രംപിന് നന്ദി പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു

ജെറുസലേം - ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന്‍  പ്രശംസനീയമാണെന്ന് വ്യക്തമാക്കി അദ്ദേഹം ട്രംപിനോട് നന്ദിയും അറിയിച്ചു.

ഒരു വീഡിയോ പ്രസംഗത്തിലാണ് നെതന്യാഹു തന്റെ പ്രതികരണം അറിയിച്ചത്. ഇറാന്റെ ആണവ പദ്ധതിയെ ലക്ഷ്യം വെച്ച നിങ്ങളുടെ ധീരമായ തീരുമാനം ചരിത്രത്തില്‍ രേഖപ്പെടുത്തും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഓപ്പറേഷന്‍ റൈസിങ് ലയണില്‍ ഇസ്രായേല്‍ നിരവധി കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇന്നലെ രാത്രി അമേരിക്ക ചെയ്തത് അതിനുമപ്പുറത്താണ്. ലോകത്തിലെ മറ്റൊരു രാജ്യത്തിനും ചെയ്യാനാകാത്തതായിരുന്നു അത്.

പ്രസിഡന്റ് ട്രംപ്, നിങ്ങളും അമേരിക്കയും ഇന്നലെ രാത്രി വലിയ ധൈര്യത്തോടെ മുന്നേറി. ആണവായുധങ്ങള്‍ കൊണ്ട് ലോക സമാധാനത്തെ ഭീഷണിപ്പെടുത്തുന്ന ഏറ്റവും അപകടകരമായ ഭരണകൂടത്തെ എതിര്‍ക്കാനുള്ള നിങ്ങളുടെ നിലപാട് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും, നെതന്യാഹു പറഞ്ഞു.

പശ്ചിമേഷ്യയിലേയ്ക്ക് സമാധാനമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്ന നിര്‍ണായക നടപടി ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനത്തിന് വഴിയൊരുക്കുന്നത് ശക്തിയിലൂടെയാണെന്ന് ട്രംപും ഞാനും എപ്പോഴും വിശ്വസിച്ചിരിക്കുന്നു. ആദ്യം ശക്തികാണിക്കും, പിന്നീട് സമാധാനം ഉറപ്പാക്കും - ഇത് ഞങ്ങളുടെ ദൗത്യമാണ്.

ഇസ്രയേലിന്റെ ജനങ്ങള്‍ ട്രംപിനോട് നന്ദി പറയുന്നു. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള അചഞ്ചലമായ സഖ്യം ദൈവം അനുഗ്രഹിക്കട്ടെ, എന്നും നെതന്യാഹു പറഞ്ഞു. 












Related News

Comments

No comments yet. Be the first to comment!

Leave a Comment