Wednesday, July 29, 2026
Kerala News

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; വി ശിവന്‍കുട്ടിക്കെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

  പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; വി ശിവന്‍കുട്ടിക്കെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ (കെഎസ്‌യു) കരിങ്കൊടി പ്രക്ഷോഭം സംഘടിപ്പിച്ചു. കോഴിക്കോടാണ് പ്രതിഷേധം നടന്നത്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്‌യു ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തിയത്.

മന്ത്രി സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് ചാടി പ്രതിഷേധം പ്രകടിപ്പിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്തു നീക്കി.  കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി. ടി. സൂരജിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിക്ക് സുരക്ഷ  കര്‍ശനമാക്കി.

 മുന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തും സമാനമായി എബിവിപി പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാതിരുന്നതിനെതിരെ ആക്ഷേപിച്ചായിരുന്നു പ്രതിഷേധം. അന്നും പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി കരിങ്കൊടി കാണിക്കുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment