Wednesday, July 29, 2026
Kerala News

ശസ്ത്രക്രിയയ്ക്കുശേഷം ഗുരുതര അണുബാധ; തിരുവനന്തപുരത്തെ കോസ്‌മെറ്റിക് ആശുപത്രിക്കെതിരെ നീതു

ശസ്ത്രക്രിയയ്ക്കുശേഷം ഗുരുതര അണുബാധ; തിരുവനന്തപുരത്തെ കോസ്‌മെറ്റിക് ആശുപത്രിക്കെതിരെ നീതു

തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ കോസ്‌മെറ്റിക് ആശുപത്രിയില്‍ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നതായി വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന എംഎസ് നീതു. 

2024 ഫെബ്രുവരി 22ന് അടിവയറിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായി നീതു ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അണുബാധയെ തുടര്‍ന്ന്  9 വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. പിന്നീട് ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഇപ്പോഴും നീതു വിദഗ്ധ ചികിത്സയിലാണ്.

ശസ്ത്രക്രിയയുടെ സങ്കീര്‍ണതയെ കുറിച്ചും സാധ്യതകളെ കുറിച്ചും ആശുപത്രി അധികൃതര്‍ യാതൊരു മുന്നറിയിപ്പും നല്‍കിയില്ലെന്നും, പരസ്യം കണ്ടാണ് താന്‍ ആദ്യമായി ആശുപത്രിയുമായി ബന്ധപ്പെട്ടത് എന്നും നീതു ആരോപിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ പ്രശ്‌നങ്ങളെ ആശുപത്രി  നിസ്സാരമായി കാണുകയും, ആവശ്യമായ വിദഗ്ധപരിചരണം നല്‍കാതിരുന്നുവെന്നും, ആശുപത്രിയുടെ ഭാഗത്ത് നിന്ന് നടന്നത് നിരുത്തരവാദിത്വം നിറഞ്ഞ പെരുമാറ്റം ആണെന്നുമാണ് നീതുവിന്റെ വെളിപ്പെടുത്തനത്തിലാണ്.

നീതുവിന്റെ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് കഴക്കൂട്ടെ പൊലീസ് ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.












Related News

Comments

No comments yet. Be the first to comment!

Leave a Comment