വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. കുറുവ ദ്വീപ്, കാന്തന്‍പാറ വെള്ളച്ചാട്ടം, പൂക്കോട് തടാകം, കര്‍ളാട് തുടങ്ങിയ സ്ഥലങ്ങളിലെ ബോട്ടിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
ജില്ലയിലെ പാര്‍ക്കുകള്‍ തുറന്നിരിക്കുമെങ്കിലും, എല്ലാ സാഹസിക വിനോദങ്ങളും ജലസഞ്ചാരങ്ങളും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.
ജലനിരപ്പ് ഉയരുന്നതിനാല്‍, കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ മേയ് 21 ബുധനാഴ്ച രാവിലെ 10 മണിമുതല്‍ വീണ്ടും അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് ജലവിതാനം നിയന്ത്രിക്കുമെന്ന് അറിയിപ്പുണ്ട്. വളപട്ടണക്കരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment