Thursday, July 30, 2026
Kerala News

സര്‍ക്കാരില്ലായ്മയാണ് കേരളം നേരിടുന്ന വെല്ലുവിളി: വിഡി സതീശന്‍

സര്‍ക്കാരില്ലായ്മയാണ് കേരളം നേരിടുന്ന വെല്ലുവിളി: വിഡി സതീശന്‍




മലപ്പുറത്ത് നാഷണല്‍ ഹൈവേ പൊളിഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്. ദേശീയപാത നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്നും ഫ്ളക്സ് വെച്ചവരില്‍ ഒരാളും ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെ എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

സര്‍ക്കാര്‍ കടത്തില്‍ മുങ്ങി നില്‍ക്കുന്ന സമയത്താണ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നത്. ഇന്ന് പ്രതിഷേധത്തിന്റെ ദിനമാണെന്നും സര്‍ക്കാരിന്റെ നിലപാട് തീവ്രവലതുപക്ഷ സ്വഭാവം പുലര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നുന്നില്ല. സര്‍ക്കാരിന്റെ ഏറ്റവും വലിയ അവഗണനയും ക്രൂരതയും മലയോര മേഖലകളിലെ ജനങ്ങളോടാണ്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമാക്കാനായി മലയോരവാസികളെ വിട്ടുകൊടുക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

സംസ്ഥാനത്ത് ഇപ്പോള്‍ നേരിടുന്നത് പ്രധാന വെല്ലുവിളി സര്‍ക്കാരില്ലായമയാണ്. സര്‍ക്കാരിന്റെ പേരും പ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കാനായി പി.ആര്‍ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നത് ശരിയായ നടപടിയാണോ എന്നും അദ്ദേഹം ചോദിച്ചു. ബിന്ദുവിനെതിരെ നടന്ന അവഹേളനവും മലപ്പുറത്ത് ദേശീയപാത തകര്‍ന്നതും ഈ സര്‍ക്കാരിന്റെ അഞ്ചാം വാര്‍ഷികത്തിന് കിട്ടിയ സമ്മാനങ്ങള്‍ ആണെന്നും വിഡി സതീശന്‍ പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment