സിംഗപ്പൂരിലും ഹോങ്കോങ്ങിലും കോവിഡ് പടരുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഇന്ത്യയിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ യോഗം ചേര്‍ന്നു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.
നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകള്‍ 257 മാത്രമാണ്. കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് യോഗത്തില്‍ വിലയിരുത്തിയത്. ജാഗ്രത തുടരുന്നതായും നിരീക്ഷണം ശക്തമാക്കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സിംഗപ്പൂരില്‍ മേയ് 3 വരെ 14,200 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹോങ്കോംഗിലും കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് കാണുന്നത്. മേയ് 10 ന് കേസുകളില്‍ 13.66 ശതമാനത്തെ വര്‍ധന രേഖപ്പെടുത്തപ്പെടുത്തി നാല് ആഴ്ച മുന്‍പ് ഇത് 6.21 ശതമാനമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. എങ്കിലും ഹോങ്കോംഗ് രോഗബാധിതരുടെ കൃത്യമായ എണ്ണം പുറത്തുവിട്ടിട്ടില്ല.
Comments
No comments yet. Be the first to comment!
Leave a Comment