Thursday, July 30, 2026
Kerala News

മകളെ കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്ക് കുറ്റബോധമില്ല; രാത്രി ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങിയെന്ന് പോലീസ്

മകളെ കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്ക് കുറ്റബോധമില്ല; രാത്രി ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങിയെന്ന് പോലീസ്



മൂന്നു വയസ്സുകാരിയായ മകള്‍ കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന അമ്മ സന്ധ്യയ്ക്ക് യാതൊരുവിധത്തിലുള്ള കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് പോലീസ്. രാത്രി പ്രതിക്ക് പോലീസ് വാങ്ങിക്കൊടുത്ത ഭക്ഷണം കഴിച്ചു, സുഖമായി കിടന്നുറങ്ങി എന്നും പോലീസ് വ്യക്തമാക്കുന്നു. 

സംഭവത്തില്‍ സന്ധ്യക്കെതിരെ പോലീസ് കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കുടുംബം പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് യാതൊരുവിധത്തിലുള്ള മാനസിക പ്രശ്‌നങ്ങളും ഇല്ലെന്നാണ് ഭര്‍ത്താവ് സുഭാഷ് പറയുന്നത്. 

കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടിയെ  കാണാതായത്.   ഏഴുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ്ണ് മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയത്. 

മൂഴിക്കുളം പാലത്തില്‍ നിന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞെന്നായിരുന്നു അമ്മ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വ്യാപകമായ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment