Thursday, July 30, 2026
Kerala News

ഇന്ന് നൂറാം സമര ദിനം; 100 സമരപ്പന്തങ്ങള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഉയര്‍ത്താന്‍ ആശാവര്‍ക്കേഴ്‌സ്

ഇന്ന് നൂറാം സമര ദിനം; 100 സമരപ്പന്തങ്ങള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഉയര്‍ത്താന്‍ ആശാവര്‍ക്കേഴ്‌സ്

തിരുവനന്തപുരം:  സെക്രട്ടറിയേറ്റിന് മുന്നില്‍ ആശമാര്‍ നടത്തുന്ന സമരം നൂറാം ദിവസത്തിലേക്ക്. സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയ സമരം 100 എന്ന നാഴിക കല്ല് പിന്നിടുന്നത് രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തിലാണെന്നത് യാദൃശ്ചികത. കണ്ണുതുറക്കാത്ത സര്‍ക്കാരിന് മുന്നില്‍ കണ്ണുനീരോടെ, ഉളളു നീറും വേദനയോടെ എന്നാല്‍ പ്രതിഷേധ കനല്‍ ഒട്ടു കെടാത്ത സ്ത്രീ സമര ശക്തിയാണ് കേരളം കണ്ടത്. നൂറാം ദിവസമായ ഇന്ന് 100 സമരപ്പന്തങ്ങള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഉയര്‍ത്താനാണ് ആശമാരുടെ തീരുമാനം.

ഈ വര്‍ഷം ഫെബ്രുവരി 10നാണ് സമരം ആരംഭിച്ചത്. പത്ത് ആവശ്യങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ആശാവര്‍ക്കേഴ്സിന്റെ ഓണറേറിയം 7000 രൂപ. സമരം തുടങ്ങുമ്പോള്‍ മൂന്നുമാസമായി ആ തുക കുടിശികയായിരുന്നു. കുടിശിക തീര്‍ക്കണം എന്നതായിരുന്നു സമരാവശ്യങ്ങളില്‍ ഒന്ന്. 7000 രൂപ ലഭിക്കാന്‍ പത്തു മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരുന്നു. അത് പിന്‍വലിക്കണം എന്നതായിരുന്നു മറ്റൊരു സമരാവശ്യം. ഏഴായിരത്തില്‍ നിന്ന് 21,000 ആക്കി ഓണറേറിയം വര്‍ധിപ്പിക്കണമെന്നത് മറ്റൊരാവാശ്യം. വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ അനുവദിക്കുക, അധിക ജോലിഭാരം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉണ്ടായിരുന്നു.

നിയമസഭാ മാര്‍ച്ചും, വനിതാ സംഗമവും , സെക്രട്ടറിയേറ്റ് ഉപരോധവും, മുടി മുറിക്കല്‍ സമരവും ഉള്‍പ്പെടെ പല സമര രീതികളും കണ്ടു. ഇതിനിടയില്‍ മാര്‍ച്ച് 20ന് അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചു. രണ്ട് വട്ടം ചര്‍ച്ച നടത്തിയിട്ടും നിരാഹര സമരം തുടര്‍ന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. മെയ് ഒന്നു വരെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ചത് പുതിയ സമരം പ്രഖ്യാപനത്തോടെയായിരുന്നു. 

സര്‍ക്കാരിന്റെ നാലാം വാര്‍ഷാകാഘോഷയാത്രയ്ക്ക് പിന്നാലെ സര്‍്ക്കാരിന്റെ ധൂര്‍ത്തും ധാര്‍ഷ്ട്യവും തുറന്നുകാട്ടാന്‍ എല്ലാ ജില്ലകളും കടന്നുപോകുന്ന രാപ്പകല്‍ സമര യാത്ര പ്രഖ്യാപിച്ചു. മെയ് അഞ്ചിന് കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്താണ് സമാപിക്കുക. നിലവില്‍ സമര യാത്ര വടക്കന്‍ ജില്ലയില്‍ പര്യടനം തുടരുകയാണ്. 




Related News

Comments

No comments yet. Be the first to comment!

Leave a Comment