കോഴിക്കോട് തീപിടുത്തം ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി ജില്ലാ ഫയര്‍ ഓഫീസര്‍. തീപിടുത്തം ഉണ്ടായ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിന് ഫയര്‍ എന്‍ഒസി ഇല്ലായിരുന്നുവെന്നാണ് ജില്ലാ ഫയര്‍ ഓഫീസര്‍ കെ. എം. അഷറഫ് അലി വ്യക്തമാക്കിയിരിക്കുന്നത്.
തീപിടുത്തത്തില്‍ ഏതെങ്കിലും ദുരൂഹതയുണ്ടെന്നാണ് പ്രാഥമികമായി കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത് ഫോറന്‍സിക് വിഭാഗമാണെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ വ്യക്തമാക്കി. ഫയര്‍ ഫോഴ്സിന്റെ ഭാഗത്ത് നിന്ന് അത്യാഹിതം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടിടങ്ങളില്‍ തീ പടര്‍ന്നതായി കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് കൊണ്ടാകാം തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക സൂചന. വിവരം ലഭിച്ചതിന് മൂന്ന് മിനിറ്റിനകം തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വരാന്തയിലും മറ്റും വസ്ത്രങ്ങള്‍ കൂട്ടിയിട്ടിരുന്നതായും അദ്ദേഹം അറിയിച്ചു. തീ അണയ്ക്കുന്നതിനുള്ള സുരക്ഷാസൗകര്യങ്ങള്‍ അവിടെയില്ലായിരുന്നു. തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നതിന് ഇതുവരെ പ്രാഥമികമായി യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment