Thursday, July 30, 2026
Kerala News

യുവതിക്ക് സ്റ്റേഷനില്‍ പീഡനം നേരിടേണ്ടി വന്ന സംഭവം; എസ്ഐക്ക് സസ്പെന്‍ഷന്‍

യുവതിക്ക് സ്റ്റേഷനില്‍ പീഡനം നേരിടേണ്ടി വന്ന സംഭവം; എസ്ഐക്ക് സസ്പെന്‍ഷന്‍




ദളിത് യുവതിയായി ബിന്ദുവിനെ ഇല്ലാത്ത മോഷണക്കേസില്‍ മണിക്കൂറുകളോളം പോലീസ് സ്‌റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐയുടെ ഭാഗത്തുനിന്നും ഗുരുത വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. 

എസ്‌ഐ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്‌ഐക്കെതിരേ നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിന്ദു പറഞ്ഞു. മറ്റ് രണ്ട് പൊലീസുകാര്‍ക്കെതിരെയും ഉടന്‍ നടപടി സ്വീകരിക്കണമെന്നും ബിന്ദു പറഞ്ഞു. ഇവരെ ഔദ്യോഗിക ഉത്തരവിലൂടെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുന്നതിയാല്‍ മാത്രമേ നീതി ലഭിക്കുകയുള്ളൂവെന്നും ബിന്ദു വ്യക്തമാക്കി. തനോട് ഏറ്റവും മോശമായി പെരുമാറിയത് പൊലീസുകാരനായ പ്രസന്നനാണെന്നും, ഇയാള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ടു

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നാണ് സ്വര്‍ണമാല മോഷ്ടിച്ചതെന്നാരോപിച്ച് പൊലീസ് ദളിത് യുവതി ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്തത്. മാല മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ പെണ്‍മക്കളെയും കേസില്‍ ഉല്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് കുറ്റം സമ്മതിപ്പിച്ചതായാണ് ബിന്ദുവിന്റെ ആരോപണം. ഒടുവില്‍ മാല ഉടമസ്ഥയുടെ വീട്ടില്‍ നിന്നും ലഭിച്ചതോടെ ബിന്ദുവിനെ പോലീസ് വിട്ടയക്കുകയായിരുന്നു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment