പ്ലസടു പരീക്ഷ ഫലങ്ങള്‍ ഈ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്രട്ടറി പരീക്ഷകളുടെ ഫലമായിരിക്കും പ്രഖ്യാപിക്കുക. 22 ന് ഉച്ചയ്ക്ക് മൂന്നിനാണ് ഫലം പ്രഖ്യാപിക്കുക.
മൂല്യനിര്‍ണയം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. ടാബുലേഷന്‍ പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാംവര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്ക് 4,44,707 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്.
ഒന്നാംവര്‍ഷ പരീക്ഷയുടെ മൂല്യനിര്‍ണയം നടന്നു കൊണ്ടിരിക്കുകയാണ്. പ്ലസ് വണ്‍ പരീക്ഷയ്ക്ക് 4,13,589 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പൂര്‍ത്തിയായതിനാല്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കണ്ടറി ഫലം ജൂണ്‍ മാസത്തിലാണ് പ്രസിദ്ധീകരിക്കുക.
എസ്എസ്എല്‍സി ഫലം മെയ് 9നാണ് പ്രഖ്യാപിച്ചത്. വിജയശതമാനം 99.5 ആയിരുന്നു. 4,24,583 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment