കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ തീപിടുത്തം ദൗര്‍ഭാഗ്യകരമെന്ന് മേയര്‍ ബീന ഫിലിപ്പ്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ദ പരിശോധന ആവശ്യമാണ്. കോര്‍പ്പറേഷന്‍ തലത്തില്‍ അന്വേഷണം നടത്തുമെന്ന് മേയര്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും പാഠം ആകണമെന്നും എല്ലാ കെട്ടിടത്തിലും ഫയര്‍ ഓഡിറ്റിങ് നടത്തണമെന്നും മേയര്‍ പറഞ്ഞു.
തീപിടിത്തത്തില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ നടപടി എടുക്കുമെന്ന് കോര്‍പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ്. പല ഊഹാപോഹങ്ങളും ഉണ്ടാകുമെന്നും അതൊന്നും വിശ്വസിക്കാന്‍ പറ്റില്ലെന്നും മേയര്‍ അറിയച്ചു. തിപിടിത്തത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോര്‍പറേഷനില്‍ ഇന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കുമെന്നും യോഗത്തില്‍ എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും മേയര്‍ അറിയിച്ചു.
കെട്ടിടത്തിലെ എക്സ്റ്റന്‍ഷന്‍ അനുമതിയോട് കൂടിയാണോയെന്ന് പരിശോധിക്കുമെന്ന് മേയര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തില്‍ മീറ്റിങ് വിളിച്ച് ചേര്‍ക്കും. അവരോടുകൂടി ചോദിച്ച് കാരണം അറിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കുമെന്ന് മേയര്‍ പറഞ്ഞു. എല്ലാ കട ഉടമകളെയും വിളിച്ചുവരുത്തി ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ബീന ഫിലിപ്പ് അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment