Thursday, July 30, 2026
Kerala News

കോഴിക്കോട് തീപിടുത്തം: കെട്ടിടം പൊലീസ് കാവലില്‍; ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി

കോഴിക്കോട് തീപിടുത്തം: കെട്ടിടം പൊലീസ് കാവലില്‍;   ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി

കോഴിക്കോട്ടെ തീപിടുത്തത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വിഷയത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടിയത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലും നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.

ഞായറാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായ കോഴിക്കോട് പുതിയ സ്റ്റാന്‍ഡിനു പരിസരത്തെ കെട്ടിടം പൊലീസ് കാവലില്‍. തീയണച്ച ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഈ കെട്ടിടവും പരിസരവും കയറു കെട്ടിയും ബാരിക്കേഡ് വച്ചും പൊലീസ് സുരക്ഷിതമാക്കിയത്. സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തില്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷ് ഉള്‍പ്പെടെ 50 അംഗ പൊലീസാണ് ഇവിടെ കാവല്‍ നില്‍ക്കുന്നത്. ഒപ്പം ചെമ്മങ്ങാട് പൊലീസ് സംഘവും സുരക്ഷയ്ക്കായി രംഗത്തുണ്ട്.

തീപിടുത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. രക്ഷാ ദൗത്യത്തില്‍ വീഴ്ചഉണ്ടായിട്ടില്ല എന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. വൈകിട്ട് 4.50നാണ് തീപിടുത്തം ഉണ്ടായത്. ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. പിന്നീട് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment