സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.
മധ്യ കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദ്ദസാധ്യത അടക്കം കണക്കിലെടുത്ത് കാലവര്‍ഷം കേരളത്തില്‍ നേരത്തെ എത്താനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. തെക്കന്‍ അറബിക്കടല്‍, ആന്‍ഡമാന്‍ കടല്‍ തുടങ്ങിയ മേഖലകളില്‍ കാലവര്‍ഷം വ്യാപിച്ചു കഴിഞ്ഞു. കാലവര്‍ഷം എത്തുന്നതിനു മുന്നോടിയായി വരും ദിവസങ്ങളിലും മഴ ശക്തമാകും.
Comments
No comments yet. Be the first to comment!
Leave a Comment