Thursday, July 30, 2026
Kerala News

തീ അണച്ചത് പത്താം മണിക്കൂറില്‍; ഫയര്‍ഫോഴ്‌സ് ഇന്ന് അന്വേഷണം ആരംഭിക്കും

തീ അണച്ചത് പത്താം മണിക്കൂറില്‍; ഫയര്‍ഫോഴ്‌സ് ഇന്ന് അന്വേഷണം ആരംഭിക്കും

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വന്‍ തീപിടുത്തത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.  ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കും കൈമാറും. തീപ്പിടുത്തത്തില്‍ 75 കോടിയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. 

അതേസമയം കോഴിക്കോടിനെ മുള്‍മുനയില്‍ നിര്‍ത്തിയ പുതിയ ബസ് സ്റ്റാന്‍ഡിലെ തീ അണച്ചത് പത്താം മണിക്കൂറില്‍. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തുടങ്ങിയ ദൗത്യം ഫലം കണ്ടത് പുലര്‍ച്ചെ 3 മണിയോടെയാണ്. അഞ്ചാം മണിക്കൂറില്‍ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും തുണി ഗോഡൗണിലെ തീ പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശമിച്ചത്. അഗ്‌നി രക്ഷാസേനയ്‌ക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തിലെ ക്രാഷ് ടെഡറും ടോപ് പമ്പിംങ്ങുമാണ് തീ കെടുത്താന്‍ സഹായകരമായത്.

ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായ കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങള്‍ ഉള്‍പ്പെടെ കത്തി നശിച്ചു. 50 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നു ഗോഡൗണും കത്തിനശിച്ചു.

തീപ്പിടുത്തത്തിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല കലക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. അശാസ്ത്രീയ നിര്‍മാണം തീ ആളിപടരാന്‍  കാരണമായതായാണ് പ്രാഥമിക കണ്ടെത്തല്‍. 


Related News

Comments

No comments yet. Be the first to comment!

Leave a Comment