കോഴിക്കോട്ടെ കുറ്റിച്ചിറയില്‍ അഞ്ച് വയസുകാരന്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍. കോയപറമ്പത്ത് ഇര്‍ഫാന്റെ മകന്‍ ഇവാനാണ് കടിയേറ്റത്. നായയുടെ കടിയേറ്റ് കൈയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കുഞ്ഞിന് പരിക്കേറ്റു.
കളിക്കുന്നതിനിടെയായിരുന്നു തെരുവുനായ കുഞ്ഞിനെ ആക്രമിച്ചത്. വീടിനു സമീപത്തുള്ള വഴിയില്‍ വെച്ചാണ് നായ അക്രമിച്ചത്. കുട്ടി വീട്ടില്‍ നിന്ന് ഏകദേശം അമ്പത് മീറ്റര്‍ അകലെയായിരുന്നു.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ കുട്ടിയെ കോഴിക്കോട്ടെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശവാസികളിലും രക്ഷിതാക്കളിലും ആശങ്കയുയര്‍ന്നിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment