തപാല്‍ വോട്ടില്‍ അട്ടിമറി കാണിച്ചെന്ന പരാതിയില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് അനാവശ്യ തിടക്കം കാണിച്ചെന്ന് ജി സുധാകരന്‍. ഒരു മുന്‍കൂര്‍ ജാമ്യത്തിനും പോകാനില്ലെന്നും പൊലീസ് അറസ്റ്റ് ചെയ്താല്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസെടുത്ത പൊലീസ് തന്നെയാണെന്ന് ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് പൊലീസിന് യഥാര്‍ത്ഥത്തില്‍ എന്ത് തെളിവുകളാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ ഒരു നേതാവും തന്നെ വിളിച്ചിട്ടില്ലെന്നും, താനും ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
മന്ത്രി സജി ചെറിയാനെയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച വ്യക്തിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരു മാസം എടുത്തപ്പോള്‍, തനിക്കെതിരെ മൂന്ന് ദിവസത്തിനുള്ളില്‍ ജാമ്യമില്ല വകുപ്പ് ചുമത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രസംഗം നെഗറ്റീവായി പറഞ്ഞ് പോസിറ്റീവ് ആക്കി അവതരിപ്പിക്കുന്ന തന്ത്രം മാത്രമാണ് ഉപയോഗിച്ചതെന്ന് സുധാകരന്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment