Thursday, July 30, 2026
Kerala News

കാളികാവിലെ കടുവാ ദൗത്യം; കുംകിയാന പാപ്പാനെ എടുത്തെറിഞ്ഞു

കാളികാവിലെ കടുവാ ദൗത്യം; കുംകിയാന പാപ്പാനെ എടുത്തെറിഞ്ഞു



മലപ്പുറം കാളികാവില്‍ നരഭോജി കടുവയെ പിടികൂടുന്നതിനായി എത്തിച്ച കുംകിയാന പാപ്പാനെ ആക്രമിച്ചു. പാപ്പാന്റെ കഴുത്തിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെയാണ് കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി എത്തിച്ച കുംകിയാനയായ കുഞ്ചു, പാപ്പാനായ ചന്തുവിനെ ആക്രമിച്ചത്. ആന ചന്തുവിനെ എടുത്തെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ വണ്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

കടുവയെ കണ്ടെത്തുന്നതിനായി 60 അംഗ സംഘം മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. പല സ്ഥലങ്ങളിലും 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, കടുവയുടെ സാന്നിധ്യം കണ്ടെത്താനായി ഡ്രോണ്‍ ഉപയോഗിച്ചും പ്രദേശം നിരീക്ഷിക്കുന്നുണ്ട്. 




Related News

Comments

No comments yet. Be the first to comment!

Leave a Comment