ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപത്തുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ന് രാവിലെ 6 മണിയോടെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലെ കെട്ടിടത്തിലാണ് വലിയ തീപിടുത്തം ഉണ്ടായത്.
അപകടത്തില്‍ 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 7 പേരുടെ നില അതീവ ഗുരുതരമാണ്. വ്യാപാര സ്ഥാപനങ്ങള്‍ നിറഞ്ഞ പ്രദേശമാണ് ഗുല്‍സാര്‍. ഇവിടുത്തെ കെട്ടിടത്തിന്റെ മുകളിലായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുമുണ്ട്
മുത്ത് എന്ന വ്യാപാരക്കടയിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. തുടര്‍ന്ന് തീ താഴത്തെ നിലയില്‍ നിന്ന് മുകളിലെ കെട്ടിടങ്ങളിലേക്കേക്ക് പടര്‍ന്നു. സംഭവം പുലര്‍ച്ചെ ആയതിനാല്‍ പലരും ഉറക്കത്തിലായിരുന്നു. പ്രദേശം പുക കൊണ്ട് മുഴുവനായും മൂടിയപ്പോഴാണ് അപകട വിവരം പുറത്തറിഞ്ഞത്.
Comments
No comments yet. Be the first to comment!
Leave a Comment