Thursday, July 30, 2026
India News

സര്‍വകക്ഷി വിദേശ പ്രതിനിധി സംഘത്തിന്റെ യാത്ര: ശശി തരൂര്‍ പാര്‍ട്ടി അനുമതി തേടിയിട്ടില്ലെന്ന് കോണ്‍ഗ്രസ്

സര്‍വകക്ഷി വിദേശ പ്രതിനിധി സംഘത്തിന്റെ യാത്ര: ശശി തരൂര്‍ പാര്‍ട്ടി അനുമതി തേടിയിട്ടില്ലെന്ന് കോണ്‍ഗ്രസ്

ദില്ലി:  സര്‍വകക്ഷി പ്രതിനിധ സംഘത്തിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ശശി തരൂര്‍ പാര്‍ട്ടിയുടെ അനുമതി തേടിയിട്ടില്ലെന്ന് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണത്തെ കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പാര്‍ട്ടി നല്‍കിയ പേരുകള്‍ അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ചു. 

ഏഴ് സംഘങ്ങളായി 59 അംഗ പ്രതിനിധികളാണ് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കുക. കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ് ,അമര്‍ സിംഗ് എന്നിവര്‍ പട്ടികയിലുണ്ട്. സര്‍ക്കാര്‍ ക്ഷണം നിരസിച്ചിട്ടും സല്‍മാന്‍ ഖുര്‍ഷിദിനെ ഉള്‍പ്പെടുത്തി. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്ന് ഉള്‍പ്പെടുത്തിയത് ആനന്ദ് ശര്‍മ്മയെ മാത്രമാണ്.

പാക് ഭികരതയെ ലോകരാജ്യങ്ങള്‍ക്ക്  മുന്നില്‍ വിശദീകരിക്കാണ് കേന്ദ്രസര്‍ക്കാര്‍ ദൗത്യസംഘത്തെ അയക്കുന്നത്.  ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്നതാണ് ദൗത്യം. പല  സംഘങ്ങളായി യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാകും പര്യടനം. ആദ്യ സംഘത്തെ നയിക്കാന്‍ തരൂര്‍ എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം .വിദേശകാര്യ പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍, യുഎന്നിലെ അനുഭവ പരിചയം, വിദേശ വിഷയങ്ങളിലെ അഗാധ പാണ്ഡിത്യം ഇതൊക്കെയാണ് രാഷ്ട്രീയം മാറ്റി വച്ച് തരൂരിനെ പരിഗണിച്ചതിനുള്ള  ഘടകങ്ങള്‍.




Related News

Comments

No comments yet. Be the first to comment!

Leave a Comment