Thursday, July 30, 2026
Kerala News

PSLV-C61 വിക്ഷേപണം പരാജയം; ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല

PSLV-C61 വിക്ഷേപണം പരാജയം; ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല

ദില്ലി: പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09നെ ഭ്രമണപഥത്തിക്കാന്‍ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായത്. 

ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെങ്കിലും മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം. അഞ്ച് നൂതന ഇമേജിംഗ് സംവിധാനങ്ങളാണ് ഉപഗ്രഹത്തിലുണ്ടായിരുന്നത്. അതിര്‍ത്തികളില്‍ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈര്‍പ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഉപഗ്രഹമായിരുന്നു ഇത്.  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള ഐഎസ്ആര്‍ഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment