Thursday, July 30, 2026
Kerala News

കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയുടെ ദൃശ്യങ്ങള്‍ വനം വകുപ്പ് ക്യാമറയില്‍

കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയുടെ ദൃശ്യങ്ങള്‍ വനം വകുപ്പ് ക്യാമറയില്‍


മലപ്പുറം കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയായ യുവാവിനെ കൊലപ്പെടുത്തിയ കടുവയുടെ ദൃശ്യങ്ങള്‍ വനം വകുപ്പ് ക്യാമറയില്‍. നരഭോജിയായ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഗഫൂറിനെ കടുവ കടിച്ച് കൊല്ലപ്പെട്ട സ്ഥലത്തുതന്നെയാണ് കടുവയെ കണ്ടതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

കടുവ സൈലന്റ് വാലിയില്‍ നിന്നുള്ളതാണെന്നും വനം വകുപ്പിന്റെ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ വ്യക്തമാക്കിയിട്ടുണ്ട്. കടുവയെ പിടികൂടാനുള്ള ദൗത്യം 50 അംഗം സംഘമാണ് നയിക്കുന്നത്. ഈ ശ്രമത്തിനായി മുത്തങ്ങയില്‍ നിന്ന് കുംകിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. പരിസരത്ത് സ്ഥാപിച്ച 50 ക്യാമറകളിലൂടെ കടുവയുടെ സാന്നിധ്യം കണ്ടെത്താനാണ് വനം വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലി കഴുത്തില്‍ പിടിച്ചു കൊണ്ടുപോയതായി മറ്റൊരു തൊഴിലാളിയാണു പറയുന്നത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോകുന്നത് കണ്ടുവെന്നറിയിച്ച് പൊലിസ് സ്റ്റേഷനില്‍ ഉടന്‍ വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, വനംവകുപ്പ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെ, സംഭവസ്ഥലത്തുനിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെ ഗഫൂറിന്റെ മൃതദേഹം കണ്ടെത്തി.




 




Related News

Comments

No comments yet. Be the first to comment!

Leave a Comment