Thursday, July 30, 2026
Kerala News

വോട്ട് ക്രമക്കേട് പ്രസംഗം; സുധാകരനെതിരായ കേസിന്റെ പുരോഗതി ആരാഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 വോട്ട് ക്രമക്കേട് പ്രസംഗം; സുധാകരനെതിരായ കേസിന്റെ പുരോഗതി ആരാഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍


തപാല്‍ വോട്ടില്‍ ക്രമക്കേട് കാണിച്ചിട്ടുണ്ടെന്ന ജി സുധാകരന്റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്. 

ജി സുധാകരനെതിരായ കേസിന്റെ പുരോഗതി അറിയാന്‍ ആലപ്പുഴ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് സുധാകരന്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 

ആലപ്പുഴ എന്‍ജിഒ യൂണിയന്‍ സമ്മേളത്തിനിടെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരന്‍ വിവാദപ്രസ്താവന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ നിയമനടപടി സ്വീകരിച്ചാലും പ്രശ്‌നമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തി സിപിഎം സ്ഥാനാര്‍ഥിക്കായാണ് അനുകൂലമായി മാറ്റിയെന്നാണ് സുധാകരന്‍ പറഞ്ഞ്. കമ്മീഷന്‍ കേസെടുത്താലും തന്നെ ആശങ്കയില്ലെന്ന് ജി. സുധാകരന്‍ വ്യക്തമാക്കിയിരുന്നു. 




Related News

Comments

No comments yet. Be the first to comment!

Leave a Comment