ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചത് ഒരു ബഹുമതിയായാണ് താന്‍ കണക്കാക്കുന്നതെന്ന് ശശി തരൂര്‍ എംപി. പാക് ഭീകരതയെക്കുറിച്ചും ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കുന്നതിനുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്കാണ് തരൂരിന് ക്ഷണം ലഭിച്ചിരിക്കുന്നത്.
ദേശ താല്‍പര്യമാണ് മുഖ്യമെന്നും അഞ്ച് രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കാന്‍ ലഭിച്ച അവസരത്തെ അഭിമാനമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തരൂരിന് ഇത്തരത്തില്‍ ഒരു അവസരം ലഭിച്ചതിന്റെ സന്തോഷം കെപിസിസി പങ്കുവെച്ചു. രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് അന്താരാഷ്ട്ര തലത്തില്‍ പരാമര്‍ശിക്കാനുള്ള കഴിവ് തരൂരിന് ഉണ്ടെന്നും അതില്‍ സന്തോഷമെന്നുമാണ് കെപിസിസി അറിയിച്ചത്.
അതേസമയം, സര്‍വ്വകക്ഷി സംഘത്തില്‍ ഉള്‍പ്പെട്ടതില്‍ സന്തോഷം ഉണ്ടെന്ന് മുസ്ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് യോഗം വിളിക്കണമെന്ന ആവശ്യത്തിലുറച്ച നിലപാട് തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ധൂര്‍ രാജ്യത്തിന്റെ വിജയം ആണെന്നും അതിനെ ബിജെപി തങ്ങളുടെ സ്വകാര്യ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണത്തില്‍ പ്രതികിപ്പിക്കാന്‍ താത്പര്യമില്ലെന്നും ബഷീര്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment