Thursday, July 30, 2026
Kerala News

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ നടപടി ആരംഭിച്ചു

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ നടപടി ആരംഭിച്ചു



എറണാകുളം നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചു. നടപടികളുടെ ഭാഗമായി  സിഐഎസ്എഫ് ഡിഐജി ആര്‍ പൊന്നിയും എഐജി ശിവ് പണ്ഡെയും നെടുമ്പാശേരിയില്‍ എത്തിയിട്ടുണ്ട്. 

സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്ന് വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തുകയും പ്രതികള്‍ റിമാന്‍ഡില്‍ കഴിയുന്ന സാഹചര്യത്തില്‍ അവരുടെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സിഐഎസ്എഫ് എഐജി കേരളത്തില്‍ തുടരാനാണ് തീരുമാനം. 

കേസിലെ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വേഗത്തില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് കൊല്ലപ്പെട്ട ഐവിന് ജിജോയുടെ കുടുംബം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായാല്‍ എന്തും ചെയ്യാന്‍ അവകാശമുണ്ടോ? എന്നാണം് കൊല്ലപ്പെട്ട ഐവിന്റെ മാതാവ് ചോദിക്കുന്നത്.  ഇത്തരമൊരു ദുരന്തം മറ്റാര്‍ക്കും ഉണ്ടാകരുത്.. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നതാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും സംഭവത്തില്‍ ഇടപെടണമെന്നും കുടുംബം പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment