Thursday, July 30, 2026
Kerala News

വോട്ട് അട്ടമറി കേസ്:സുധാകരനെതിരെ ചുമത്തിയത് രണ്ട് വര്‍ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം

വോട്ട് അട്ടമറി കേസ്:സുധാകരനെതിരെ ചുമത്തിയത് രണ്ട് വര്‍ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം


തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തി ക്രമക്കേട് കാട്ടിയിട്ടുണ്ടെന്ന വിവാദ പ്രസ്താവനയില്‍ ജി സുധാകരനെതിരെ ചുമത്തിയിരിക്കുന്നത് രണ്ടുവര്‍ഷം വരെ ലഭിക്കാവുന്ന ശിക്ഷ. ജനപ്രാതിനിധ്യ നിയമം, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ എന്നിവയാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്. 

സുധാകരനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. സുധാകരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാനും വിശദമായ അന്വേഷണം നടത്താനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്. 

ആലപ്പുഴ എന്‍ജിഒ യൂണിയന്‍ സമ്മേളത്തിനിടെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരന്‍ വിവാദപ്രസ്താവന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ നിയമനടപടി സ്വീകരിച്ചാലും പ്രശ്നമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. 

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തി സിപിഎം സ്ഥാനാര്‍ഥിക്കായാണ് അനുകൂലമായി മാറ്റിയെന്നാണ് സുധാകരന്‍ പറഞ്ഞ്. കമ്മീഷന്‍ കേസെടുത്താലും തന്നെ ആശങ്കയില്ലെന്ന് ജി. സുധാകരന്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ അവഗണിക്കാനാകില്ലെന്ന് കമ്മീഷന്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് തുടര്‍ നടപടികളുടെ നിയമവശം കമ്മീഷന്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നത്.




























Related News

Comments

No comments yet. Be the first to comment!

Leave a Comment