യുഡിഎഫ് പ്രവേശനം വൈകാതെ തന്നെ ഉണ്ടാകുമെന്ന് പിവി അന്‍വര്‍. വിഡി സതീശനുമായി ഇക്കാര്യം സംസാരിക്കും. സുഖം ഇല്ലായ്മ കൊണ്ടാണ് കാര്യങ്ങള്‍ വൈകിയത് എന്നും അന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഒരു ലൂസ് ഷര്‍ട്ടുപോലെ ഫ്‌ലെക്‌സിബിളാണ് എന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഈ മാസം 25നകം ഹൈക്കോടതിയെ സമീപിക്കും. കോടതി അവധി 22ന് അവസാനിക്കും. ഇലക്ഷന്‍ കമ്മീഷന് താന്‍ കത്ത് നല്‍കിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചശേഷം മാത്രമാണ് സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറായത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു കാര്യമായ പ്രതികരണവും ഉണ്ടായില്ല. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് എഴുതി നില്‍ക്കുന്ന തിരക്കിലാണ്. മരിച്ചവരുടെ സ്ഥിതിയെക്കുറിച്ച് ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് നടക്കുകയാണെന്നും പിന്‍ അന്‍വര്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment