Thursday, July 30, 2026
Kerala News

മാറ്റം സംബന്ധിച്ച് രണ്ട് തവണ സംസാരിച്ചു; കെ സുധാകരന്റെ വാദം തള്ളി എഐസിസി

മാറ്റം സംബന്ധിച്ച് രണ്ട് തവണ സംസാരിച്ചു; കെ സുധാകരന്റെ വാദം തള്ളി എഐസിസി

പുനഃസംഘടനയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന സുധാകരന്റെ വാദം തള്ളി എഐസിസി. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചുവെന്ന് ഹൈക്കമാന്‍ഡ്. 

തെരഞ്ഞെടുപ്പിന് മുന്‍പ് മാറ്റം വേണമെന്നും കേരള നേതാക്കള്‍ അറിയിച്ചു. സംസ്ഥാന നേതാക്കളെ കേട്ട ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കിയത് ദീപാദാസ് മുന്‍ഷി. സുധാകരന്‍ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും ദീപയെ അറിയിച്ചത് സംസ്ഥാന നേതാക്കള്‍.

കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ കോണ്‍?ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതില്‍ കടുത്ത നിരാശയുണ്ടെന്നും നീക്കത്തിന് പിന്നില്‍ ചില നേതാക്കളുടെ സ്വാര്‍ഥ താല്‍പര്യമാണെന്നും സുധാകരന്‍ പ്രതികരിച്ചു. 

നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കിയെന്നും കെ സുധാകരന്‍ പറഞ്ഞു.എഐസിസി കേരളത്തിന്റെ മുഴുവന്‍ ചുമതലയും തന്നെ ഏല്‍പ്പിക്കുന്നതായാണ് വിവരം ലഭിച്ചത്. പിന്നെ എന്തിനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് അറിയില്ല. അങ്ങനെ മാറ്റേണ്ടതുണ്ടായിരുന്നോ എന്ന് കെ സുധാകരന്‍ ആരാഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment