Thursday, July 30, 2026
Kerala News

വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വീണു; യുവതിക്ക് ദാരുണാന്ത്യം

വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വീണു; യുവതിക്ക് ദാരുണാന്ത്യം

വയനാട്:  മേപ്പാടി തൊള്ളായിരം കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ്  തകര്‍ന്ന് യുവതി മരിച്ചു. 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്ന് വീണത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നീഷ്മ (24)യാണ് മരിച്ചത്. മൃതദേഹം മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇന്നലെ എത്തിയ 16 അംഗ വിനോദസഞ്ചാരികളുടെ സംഘത്തിലെ ഒരാളാണ് മരിച്ചത്. ഒരു ഷെഡില്‍ രണ്ട് ടെന്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്.  ടെന്റ് ് തകര്‍ന്ന് വീണപ്പോള്‍ പെണ്‍കുട്ടി അതില്‍ പെട്ടു പോവുകയായിരുന്നു. 

വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം വന്ന് തകര്‍ന്നതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.






Related News

Comments

No comments yet. Be the first to comment!

Leave a Comment