Thursday, July 30, 2026
India News

രാജ്നാഥ് സിങിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചു

രാജ്നാഥ് സിങിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചു

പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സന്ദര്‍ശനം മാറ്റിവച്ചത്. ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്താന്‍ ഇന്ന് പ്രതിരോധ മന്ത്രി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നത്. നാളെ പ്രതിരോധ മന്ത്രി ഗുജറാത്തിലെ ഭുജ് വ്യോമത്താവളവും സന്ദര്‍ശിക്കും.

ഓപറേഷന്‍ സിന്ദൂരിന്റെ വിജയത്തിന് പിന്നാലെ ജമ്മു കശ്മീരിലെ മൂന്ന് സൈനിക - വ്യോമ താവളങ്ങള്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു.  നിയന്ത്രണ രേഖയിലും സന്ദര്‍ശനം നടത്തുന്ന അദ്ദേഹം സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശനം ഇനിയെന്നുണ്ടാകുമെന്ന വിവരങ്ങള്‍ അറിയിച്ചിട്ടില്ല.  

അതിനിടെ, ജമ്മു കശ്മീരിന്റെ അതിര്‍ത്തി മേഖലകളില്‍നിന്ന് പൊട്ടാത്ത ഷെല്ലുകളും മറ്റ് സ്‌ഫോടക വസ്തുക്കളും നിര്‍വീര്യമാക്കുന്നത് തുടരുകയാണ്. ക്യാംപുകളില്‍നിന്നും ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്നതും തുടരുന്നു.







Related News

Comments

No comments yet. Be the first to comment!

Leave a Comment