Thursday, July 30, 2026
India News

ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ ഇന്ത്യന്‍ നീക്കം

ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ ഇന്ത്യന്‍ നീക്കം

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ദ് റസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്)നെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ ഇന്ത്യ നീക്കം തുടങ്ങി. ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയച്ചു. കഴിഞ്ഞ ദിവസം യുഎന്‍ സുരക്ഷാ സമിതി ചേര്‍ന്നപ്പോള്‍ ടിആര്‍എഫിന്റെ പേര് പറയാതിരിക്കാന്‍ പാകിസ്താനും ചൈനയും ശ്രമിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട,് ടിആര്‍എഫ് എന്ന സംഘടനയുടെ പേര് പറയാതെയാണ് അന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കിയത്. അതിനു ശേഷമാണ് ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ നീക്കം ആരംഭിച്ചത്.

പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള, അവരുടെ നിഴലായി അറിയപ്പെടുന്ന ഭീകരസംഘടന 6 വര്‍ഷം മുന്‍പാണു പ്രവര്‍ത്തനമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പു റദ്ദാക്കിയ കേന്ദ്ര നടപടിക്കു പിന്നാലെയായിരുന്നു ഇത്. ബംഗാളില്‍നിന്നുള്ള 5 മുസ്ലിം തൊഴിലാളികളെ 2019 ഒക്ടോബറില്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ കൊലപ്പെടുത്തിയാണ് ടിആര്‍എഫ് രംഗപ്രവേശം ചെയ്തത്. ഇതരസംസ്ഥാനക്കാര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണപരമ്പരകളാണു തുടര്‍ന്നു നടത്തിയത്. 2021 ല്‍ തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായതോടെ ജമ്മു കശ്മീരില്‍നിന്നു കുടിയേറ്റതൊഴിലാളികള്‍ കൂട്ടപ്പലായനം തുടങ്ങിയിരുന്നു. സന്നദ്ധപ്രവര്‍ത്തകന്‍ ബാബര്‍ ക്വാദ്രി, ജമ്മുവിലെ മഖാന്‍ ലാല്‍ പണ്ഡിറ്റ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുപീന്ദര്‍ കൗര്‍ എന്നിവരും ഇവരുടെ തോക്കിനിരയായി. 

പുത്തന്‍ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്ന ഇവര്‍ മുഖംമറച്ചാണു പ്രത്യക്ഷപ്പെടാറുള്ളത്. കശ്മീരില്‍ സിആര്‍പിഎഫിനെതിരെ ഉള്‍പ്പെടെ നടത്തിയ ആക്രമണങ്ങള്‍ ചെറുക്യാമറകളില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പ്രധാനികളെല്ലാം പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ചവരാണ്. പിന്നീട് വാഗയിലൂടെ അതിര്‍ത്തി കടന്നു മടങ്ങിവന്നവരാണ് ഇവരെന്നാണു പൊലീസ് റിപ്പോര്‍ട്ട്. ടിആര്‍എഫിന്റെ കമാന്‍ഡറും കുല്‍ഗാം സ്വദേശിയുമായ അബ്ബാസ് ഷെയ്ഖിനെ 2021 ഓഗസ്റ്റില്‍ സേന വധിച്ചിരുന്നു. മറ്റൊരു കൊടും ഭീകരന്‍ ബാസിത് ധറിനെ 2024 മേയില്‍ വധിച്ചു.



Related News

Comments

No comments yet. Be the first to comment!

Leave a Comment