Thursday, July 30, 2026
Kerala News

മാനന്തവാടിയില്‍ വനമേഖലയില്‍ സ്ത്രീയെ കാണാതായി; തിരച്ചില്‍ ഊര്‍ജിതമാക്കി

മാനന്തവാടിയില്‍ വനമേഖലയില്‍ സ്ത്രീയെ കാണാതായി; തിരച്ചില്‍ ഊര്‍ജിതമാക്കി


മാനന്തവാടി പിലാക്കാവില്‍ നിന്ന് കാണാതായ ലീല എന്ന സ്ത്രീക്കായി വനമേഖലയില്‍ വനംവകുപ്പും പൊലീസും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നു.  തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍, വനംവകുപ്പ്, പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ സംഘമാണ് മണിയന്‍ക്കുന്ന് ഊന്നുകല്ലി ഭാഗത്ത് തിരച്ചില്‍ നടത്തുന്നത്.

രണ്ട് ദിവസം മുമ്പാണ് ലീലയെ കാണാതായത്. നേരത്തെ പഞ്ചാരക്കൊല്ലിയില്‍ കടുവ ഒരു സ്ത്രീയെ കൊലപ്പെടുത്തിയിരുന്നു. ഇതിനോട് ചേര്‍ന്ന വനമേഖലയിലാണ് ലീലയെ കാണാതായത്. വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള ഈ പ്രദേശത്ത്, ഊന്നുവടിയുമായി ലീല വനത്തിലേക്ക് കടക്കുന്നതായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളുണ്ട്.

വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടിയ വനപ്രദേശത്തിലേക്കാണ് ലീല കയറിപ്പോയത്. അതിനാല്‍ ഡ്രോണുകളുടെ സഹായത്തോടെ ആകാശത്തിലൂടെയും, തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ കാല്‍നടയായി ഉള്‍ക്കാട്ടിലേക്ക് പ്രവേശിച്ചും വനംവകുപ്പ്, പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപകമായി തിരച്ചില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും മൂലം രാത്രിയിലെ തിരച്ചില്‍ വലിയ വെല്ലുവിളിയാകുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment