ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബെയ്ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സില്‍ നടപടിയെടുത്തു. ബെയ്ലിന്‍ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സസ്പെന്‍ഷന്‍ കാലയളവില്‍ ബെയ്‌ലി ദാസിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല.
ഇതിനുമുമ്പ് ബാര്‍ അസോസിയേഷനും ബെയ്ലിന്‍ ദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി.
ബെയ്ലിന്‍ ദാസിനെതിരെ അഭിഭാഷക ശ്യാമിലി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. സീനിയറായ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന കാലത്ത് പോലും ബെയ്ലിന്‍ ദാസ് തന്നെ മര്‍ദിച്ചതായി ശ്യാമിലി പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ സീനിയര്‍ അഭിഭാഷകനായതുകൊണ്ടാണ് അന്ന് പരാതി നല്‍കാതിരുന്നത് എന്നും ശ്യാമിലി പറയുന്നു.
Comments
No comments yet. Be the first to comment!
Leave a Comment