Thursday, July 30, 2026
Kerala News

ആലപ്പുഴയില്‍ കോളറ ബാധ

ആലപ്പുഴയില്‍ കോളറ ബാധ


ആലപ്പുഴയില്‍ കോളറ ബാധയുള്ളതായി  പുതിയ റിപ്പോര്‍ട്ട്. തലവടി സ്വദേശിയായി 48 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. കോളര റിപ്പോര്‍ട്ട് ചെയ്തതോടെ വിശദമായ പരിശോധനകളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. 

രോഗി ഇപ്പോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ്. വെന്റിലേറ്ററില്‍ ചികിത്സയിലാണ് നിലയില്‍ രോഗി. 

വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിളക്കവും ഉണ്ടായിരുന്നു. സംശയത്തെത്തുടര്‍ന്ന് നടത്തിയ രക്തപരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊളറാ കേസാണ് ഇത്.

കോളറ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, ആരോഗ്യ വകുപ്പ്യും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് സമീപവാസികളുടെ കിണറുകളിലും മറ്റ് ജല സ്രോതസ്സുകളിലുമുള്ള വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment