Thursday, July 30, 2026
Kerala News

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വിന്‍സിയുടെ പരാതി; അമ്മ സംഘടന റിപ്പോര്‍ട്ട് തേടി

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വിന്‍സിയുടെ പരാതി; അമ്മ സംഘടന റിപ്പോര്‍ട്ട് തേടി


നടന്‍ ഷൈന്‍ ടോം  ചാക്കോയ്ക്ക് എതിരായ  വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ കൂടുതല്‍ നടപടി. സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയാണ് നടനെതിരെ കടുത്ത നടപടികളിലേക്ക് തയ്യാറെടുക്കാന്‍ ഒരുങ്ങുന്നത്. 

അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ നല്‍കാമെന്നുമാണ് ഐസിസിയുടെ പ്രതികരണം.

വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയെ ഒത്തുതീര്‍പ്പാക്കില്ലെന്നും  പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സൂത്രവാക്യം സിനിമയുടെ ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് സെറ്റില്‍ തന്നെ മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. 

ഇരുവരെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി നടത്തിയ ചര്‍ച്ച ഒത്തുതീര്‍പ്പാണെന്നാരോപണം മുന്‍പ് ഉയര്‍ന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്ന് ഇപ്പോള്‍ ഐസിസി വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment