Thursday, July 30, 2026
Kerala News

സത്യം തെളിഞ്ഞപ്പോള്‍ തകര്‍ന്നത് പാക് പ്രൊപ്പഗാന്‍ഡയും ചൈനീസ് പൊങ്ങച്ചവും: കെ സുരേന്ദ്രന്‍

 സത്യം തെളിഞ്ഞപ്പോള്‍ തകര്‍ന്നത് പാക് പ്രൊപ്പഗാന്‍ഡയും ചൈനീസ് പൊങ്ങച്ചവും: കെ സുരേന്ദ്രന്‍


സത്യം തെളിഞ്ഞപ്പോള്‍ തകര്‍ന്നത് പാക് പ്രൊപ്പഗാന്‍ഡയും ചൈനീസ് പൊങ്ങച്ചവും എന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുദ്ധം തുടങ്ങിയാല്‍ ആദ്യം മരിക്കുക സത്യമായിരിക്കുമെന്നാണ് പറയാറുള്ളത്. അത്തരത്തിലുള്ളതായിരുന്നു ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് ശേഷമുള്ള പാക്കിസ്ഥാന്റെ വ്യാജ പ്രൊപ്പഗാന്‍ഡ. അത് ചില ലെഫ്റ്റ് - ഇസ്ലാമിക് ഇന്റര്‍നാഷണല്‍ മീഡിയകള്‍ പ്രചരിപ്പിക്കുകയും ഇന്ത്യയിലെ സുഡാപ്പി - കൊങ്ങി കമ്മി സൈബര്‍ സംഘങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. പഴയ സംഭവങ്ങളുടെ ടിക്ടോക്ക് വീഡിയോകളിലൂടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളിലൂടെയും പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വ്യാജനിര്‍മ്മിതികള്‍ ഇന്ത്യന്‍സേന കൃത്യവും വ്യക്തവുമായി നടത്തിയ പത്രസമ്മേളനത്തോടെ പൊളിഞ്ഞടുങ്ങിയതോടെ അവരുടെ മാദ്ധ്യമങ്ങള്‍ വരെ പാക്കിസ്ഥാനെ ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതും ഇന്ന് ആദംപൂര്‍ എയര്‍ബേസ് സന്ദര്‍ശിച്ചതും കൂടി ആയതോടെ പാക്കിസ്ഥാന്റെ തനിനിറം പുറത്തായി. 

ഇപ്പോഴിതാ ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 11 സൈനികര്‍ മരിച്ചെന്ന് അവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്റര്‍നാഷണല്‍ മീഡിയ പറയുന്നത് ഐഎഎഫ് പാക് എയര്‍ബേസുകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 52 പാക് വ്യോമസൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ കാഷ്വാലിറ്റി കുറയ്ക്കാന്‍ വേണ്ടി സ്വന്തം സൈനികരുടെ മൃതദ്ദേഹം പോലും ഏറ്റുവാങ്ങാതിരുന്ന ടീമാണ് പാക്കിസ്ഥാനെന്ന് ഓര്‍ക്കണം. അവര്‍ 11 മരണം തന്നെ സമ്മതിച്ചത് ഗത്യന്തരമില്ലാതെയാണ് എന്നും അദ്ദേഹം പറഞ്ഞു.


ഓപ്പറേഷന്‍ സിന്ദൂര്‍ എക്‌സ്‌പോസ് ചെയ്ത മറ്റൊരു കാര്യം ചൈനയുടെ പൊങ്ങച്ചമാണ്. പാക് ആയുധങ്ങളുടെ 81 ശതമാനവും സപ്ലൈ ചെയ്യുന്നത് ചൈനയാണ്. മെയ് 6ന് പാക്കിസ്ഥാന്റെ ഒരു റഡാര്‍ സിസ്റ്റവും അക്രമിക്കാതെ ഇന്ത്യ അവരുടെ ഹാര്‍ട്ട്‌ലാന്‍ഡില്‍ കയറി 9 ഭീകരകേന്ദ്രങ്ങള്‍ അക്രമിച്ചതോടെ തന്നെ പവനായി ശവമായിരുന്നു. ലാഹോറിലെ വ്യോമപ്രതിരോധം ഇന്ത്യ തകര്‍ത്തതോടെ പാക്കിസ്ഥാന്റെ ചൈനീസ് HQ 9 ചോദ്യം ചെയ്യപ്പെട്ടു. ഇസ്ലാമാബാദും കറാച്ചിയും പാക് സേനയുടെ ആസ്ഥാനമായ റാവല്‍പിണ്ടിയും ഇന്ത്യ ആക്രമിച്ചതോടെ ചൈനീസ് പ്രതിരോധത്തിന്റെ പരാജയം സമ്പൂര്‍ണമായി. ഇപ്പോഴിതാ ചൈനീസ് പ്രതിരോധ ആയുധ വിപണി 9% വരെ കൂപ്പുകുത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ ഉപയോഗിച്ച ചൈനീസ് ജെ -10സി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയും ചൈനീസ് പിഎല്‍ -15 മിസൈല്‍ കമ്പനിയും തകര്‍ച്ചയിലാണ്. ചൈനീസ് ഓഹരി വിപണിയുടെ തിരിച്ചടിയോടെ പാക്-ചീന പ്രേമികളുടെ എല്ലാ പ്രതിരോധവും കപ്പല് മയ്യത്തായിരിക്കുകയാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment