Thursday, July 30, 2026
Kerala News

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ പാനൂരിലെ ചെണ്ടയാട് എന്ന സ്ഥലത്ത് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പ്രദേശത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ ബോംബുകള്‍ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതേ പ്രദേശത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനാല്‍ല്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തി വ്യാപക പരിശോധനയും നടത്തി.

തെങ്ങിന്റെ ചുവട്ടിലാണ് ബോംബ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment