Thursday, July 30, 2026
India News

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 88.39% വിജയം

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 88.39% വിജയം



സിബിഎസ് പ്ലസ്ടുഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 88.39 ശതമാനമാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 17.88 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹാജരായത്. cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലങ്ങള്‍ അറിയാനുള്ള സൗകര്യം സിബിഎസ്ഇ ഒരുക്കിയിട്ടുണ്ട്. 

ഈ വര്‍ഷത്തെ വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 0.41 ശതമാനം കൂടുതലാണ്. വിജയവാഡയാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയത് - 99.6 ശതമാനം. രണ്ടാമതുള്ളത് തിരുവനന്തപുരം മേഖലയാണ്, ഇവിടത്തെ വിജയശതമാനം 99.32 ശതമാനമാണ്. 

ഇത്തവണയും പെണ്‍കുട്ടികളാണ് മികച്ച വിജയം നേടിയത്. പെണ്‍കുട്ടികളുടെ വിജയശതമാനം 91.64 ശതമാനമെന്നാണ്, എന്നാല്‍ ആണ്‍കുട്ടികളുടേത് 85.7 ശതമാനമാണ്. പരീക്ഷയെഴുതിയ പെണ്‍കുട്ടികളില്‍ 91 ശതമാനത്തിലധികം പേരും വിജയിച്ചു.











Related News

Comments

No comments yet. Be the first to comment!

Leave a Comment