Thursday, July 30, 2026
Kerala News

മലയാറ്റൂരില്‍ കാട്ടാനകൂട്ടത്തിന്റെ ആക്രമണം; വീട് തകര്‍ന്ന് വീട്ടമ്മയ്ക്ക് പരുക്ക്

മലയാറ്റൂരില്‍ കാട്ടാനകൂട്ടത്തിന്റെ ആക്രമണം; വീട് തകര്‍ന്ന്   വീട്ടമ്മയ്ക്ക് പരുക്ക്

മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു. ശശിയുടെ ഭാര്യ വിജിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. 

പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വാര്‍ഡ്‌മെമ്പര്‍ ലൈജിയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാട്ടാനക്കൂട്ടത്തെ വനം വകുപ്പും നാട്ടുകാരും ചേര്‍ന്നാണ് വനത്തിലേക്ക് കയറ്റി വിട്ടത്.



Related News

Comments

No comments yet. Be the first to comment!

Leave a Comment