ബിജെപി പ്രഖ്യാപിച്ച രാജ്യവ്യാപക തിരങ്ക യാത്ര ഇന്ന് തുടങ്ങും. 11 ദിവസം നീണ്ടുനില്‍ക്കുന്ന തിരങ്ക യാത്രയാണ് സംഘടിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര സംഘടിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ ദൃഢനിശ്ചയമുളള നേതൃത്വവും ഇന്ത്യന്‍ സേനകളുടെ ആത്മവീര്യവും സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം.
മുതിര്‍ന്ന ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും തിരങ്ക യാത്രയുടെ ഭാഗമാകും. മുതിര്‍ന്ന നേതാക്കളായ സംബിത് പത്ര, വിനോദ് തവ്ഡെ, തരുണ്‍ ചുഗ് തുടങ്ങിയവര്‍ പ്രചാരണം ഏകോപിപ്പിക്കും. വിവിധ മേഖലകളിലുടനീളമുള്ള യാത്രകള്‍ക്ക് ബിജെപിയുടെ ഉന്നത മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും നേതൃത്വം നല്‍കും.
കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ജെ.പി നദ്ദ എന്നിവര്‍ തിരങ്ക യാത്രയുമായി ബന്ധപ്പെട്ട് ഞായറാഴ്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. തിരങ്ക യാത്രയെ രാഷ്ട്രീയവത്കരിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ബിജെപി വ്യക്തമാക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment